‘എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍’ പീഡന കേസില്‍ ജയിലില്‍ കിടക്കുന്ന മുന്‍മന്ത്രി മണികണ്ഠന് ആഡംബര സൗകര്യങ്ങള്‍

M Manikandan | Bignewslive

ചെന്നൈ: ‘എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍’ ഇത് പീഡന കേസില്‍ ജയിലില്‍ കിടക്കുന്ന മുന്‍മന്ത്രി മണികണ്ഠന് ഒരുക്കിയിരിക്കുന്ന ആഡംബര സൗകര്യങ്ങളാണ്. വിജിലന്‍സ് റിപ്പോര്‍ട്ടിലാണ് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ഒരുക്കിയതായി റിപ്പോര്‍ട്ടുള്ളത്.

ഇതിന് പിന്നാലെ മണികണ്ഠനെ സെയ്ദാപേട്ട് സബ് ജയിലില്‍ നിന്ന് പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം ആയി. വിവാഹ വാഗ്ദാനം നല്‍കി മലേഷ്യന്‍ സ്വദേശിയായ നടിയെ അഞ്ച് വര്‍ഷത്തോളം രാജ്യത്തെ വിവിധയിടങ്ങളില്‍ വച്ച് പീഡിപ്പിച്ച കേസിലാണ് മണികണ്ഠന്‍ ജയിലില്‍ കഴിയുന്നത്.

മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപ്പെടുന്നത്. ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും ഉടന്‍ വിവാഹം ചെയ്യാമെന്നുമായിരുന്നു വാഗ്ദാനം. ഒരുമിച്ച് കഴിഞ്ഞ സമയത്ത് മൂന്ന് തവണ തന്നെ ഗര്‍ഭഛിത്രം നടത്തിയെന്ന് യുവതിയുടെ പരാതിയിലുണ്ട്.

മന്ത്രിപദവിക്ക് പ്രശ്‌നമാകുമെന്ന് കണ്ടതോടെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Exit mobile version