വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; യുവാവിനെ മൂത്രത്തില്‍ കുളിപ്പിച്ചും കരിഓയില്‍ ഒഴിച്ചും ചെരിപ്പുമാല അണിയിച്ചും നാട്ടുകാരുടെ രോഷം

‘bathed’ in urine | Bignewslive

ജയ്പുര്‍: സ്ത്രീകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചും മൂത്രത്തില്‍ കുളിപ്പിച്ചും നാട്ടാകരുടെ രോഷം. രാജസ്ഥാനിലെ ഭില്‍വാരയിലെ ഒരു ഗ്രാമത്തിലാണ് വിചിത്രമായ ശിക്ഷാ നടപടി. മൂത്രത്തില്‍ കുളിപ്പിച്ചതിനു പിന്നാലെ ചെരിപ്പുമാല ധരിപ്പിക്കുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്തു. ശേഷം ഗ്രാമത്തിലൂടെ നടത്തിച്ചുമാണ് നാട്ടുകാര്‍ രോഷം തീര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയതോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ശനിയാഴ്ച വൈകിട്ട് ഗ്രാമത്തിലെത്തിയ യുവാവ് ഒരു വീട്ടില്‍ അതിക്രമിച്ചു കയറുകയും സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ത്രീ ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി യുവാവിനെ പിടികൂടി. പിന്നാലെയാണ് ശിക്ഷാനടപടിയും കൈകൊണ്ടത്. യുവാവിനെ പിടിച്ചതോടെ ഇയാള്‍ നേരത്തെയും ശല്യംചെയ്തിരുന്നതായി ഒട്ടേറെ സ്ത്രീകളും പരാതിപ്പെട്ട് രംഗത്തെത്തി.

യുവാവിന്റെ മുഖത്ത് കരിഓയില്‍ ഒഴിച്ച നാട്ടുകാര്‍ ചെരിപ്പുമാല അണിയിച്ചു. പിന്നീട് ഒരു സ്ത്രീ ഒരു പാത്രത്തില്‍ മൂത്രവുമായെത്തി ഇത് യുവാവിന്റെ തലയിലൂടെ ഒഴിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവാവിനെ മര്‍ദിക്കുന്നതും തുടര്‍ന്നു. പിന്നീട് ചെരിപ്പുമാല അണിയിച്ച് യുവാവിനെ ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നു.

Exit mobile version