കനത്ത മഴയില്‍ രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞു വീണ് അപകടം; മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.

ഉദയ്പുര്‍: രാജസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് സ്‌കൂള് കെട്ടിടം ഇടിഞ്ഞു വീണ് അപകടം. മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഉദയ്പുര്‍ ജില്ലയിലെ തൊബ്വാരയില്‍ ഗവണ്മെന്റ് മിഡില്‍ സ്‌കൂളിന്റെ ഭിത്തി ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.

അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി ഖേര്‍വാര പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഭന്‍വാര്‍ ലാല്‍ അറിയിച്ചു. മനീഷ മീണ(10), അവിനാശ്(8), ആയുഷ്(5) എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version