ബീഹാറില്‍ 5 മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് തവണ വാക്‌സീന്‍ കുത്തിവെച്ചതായി പരാതി : കുത്തിവെച്ചത് കോവിഷീല്‍ഡും കോവാക്‌സിനും

Vaccine | Bignewslive

പട്‌ന : ബീഹാറില്‍ വാക്‌സിനേഷനെത്തിയ സ്ത്രീയ്ക്ക് അഞ്ച് മിനിറ്റിനുള്ളില്‍ കോവിഷീല്‍ഡും കോവാക്‌സിനും കുത്തിവെച്ചതായി പരാതി. റൂറല്‍ പട്‌നയിലെ പുന്‍പുന്‍ ബ്ലോക്കില്‍ ജൂണ്‍ പതിനാറിന് നടന്ന വാക്‌സിനേഷന്‍ ക്യാമ്പിലാണ് സംഭവം നടന്നത്.

സുനില ദേവി എന്ന സ്ത്രീയ്ക്കാണ് രണ്ട് വാക്‌സിനുകളുടെയും കുത്തിവെയ്‌പ്പെടുത്തത്.കോവിഷീല്‍ഡ് എടുത്ത ശേഷം നിരീക്ഷണത്തിലിരിക്കുന്നതിനിടെ നഴ്‌സ് വന്ന് കോവാക്‌സിനും കുത്തി വെയ്ക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. കോവിഷീല്‍ഡ് എടുത്തതാണെന്ന് അറിയിച്ചെങ്കിലും കോവാക്‌സിനും കുത്തിവെയ്ക്കണമെന്ന് നഴ്‌സ് പറഞ്ഞതായി സുനില അറിയിച്ചു. അനാസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തെത്തുടര്‍ന്ന് രണ്ട് നഴ്‌സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുന്‍പുന്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ശൈലേഷ് കുമാര്‍ കേസരി പറഞ്ഞു. സംഭവത്തിന് പിന്നാലെ സുനില ദേവിയുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല.

Exit mobile version