അഴുക്കുചാല്‍ വൃത്തിയാക്കിയില്ല; കരാറുകാരനെ റോഡരികില്‍ ഇരുത്തി തലയില്‍ മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎല്‍എ, വീഡിയോ വൈറല്‍

Mumbai Shocker | Bignewslive

മുംബൈ: അഴുക്കുചാല്‍ വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് കരാറുകാരന്റെ തലയില്‍ മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎല്‍എയുടെ ശിക്ഷാ നടപടി. മുംബൈ ചാന്ദിവാലിയില്‍നിന്നുള്ള എംഎല്‍എയാണ് കരാറുകാരനെ റോഡിനു നടുവില്‍ ഇരുത്തി ആളുകളെ കൊണ്ട് മാലിന്യം നിക്ഷേപിച്ച് നടപടിയെടുത്തത്.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കരാറുകാരനോട് റോഡില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട എംഎല്‍എ, അടുത്തുനിന്ന ഒരാളോട് മാലിന്യം അയാളുടെ ദേഹത്തിടാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന നിരവധി പേരോടെ ഇത് ആവര്‍ത്തിക്കാന്‍ എംഎല്‍എ ആവശ്യപ്പെടുകയായിരുന്നു.

മുംബൈയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കുറച്ചു ദിവസങ്ങളായി അഴുക്കുചാലില്‍നിന്നു വെള്ളം പുറത്തേക്കൊഴുകി ദുര്‍ഗന്ധം വമിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന്, ഇതു വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ ചെയ്തില്ലെന്ന് എംഎല്‍എ ആരോപിച്ചു.

എംഎല്‍എയുടെ വാദം;

‘പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അതു ചെയ്യുന്നില്ല. എന്നാല്‍ ജനങ്ങള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ച് എന്നെ എംഎല്‍എ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടിയുടെ പ്രാദേശിയ നേതാവും ശിവ സൈനിക് പ്രവര്‍ത്തകരുമായെത്തി അഴുക്കുചാല്‍ വൃത്തിയാക്കി. ഈ ജോലി ചെയ്യാന്‍ നിയോഗിച്ചത് കരാറുകാരനെ ആണെങ്കിലും അയാള്‍ അത് ചെയ്തില്ല. അതിനാലാണ് ഇതു വൃത്തിയാക്കാന്‍ ഞാന്‍ തന്നെ മുന്‍കയ്യെടുത്തത്. കരാറുകാരന്‍ ജോലി ചെയ്യാത്തതിനാലാണ് അയാളോട് എനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്.’

Exit mobile version