ഓവുചാല്‍ വൃത്തിയാക്കിയില്ല : മുംബൈയില്‍ കരാറുകാരനെ ചെളിവെള്ളത്തിലിരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിപ്പിച്ച് ശിവസേന എംഎല്‍എ

Shivsena MLA | Bignewslive

മുംബൈ : ഓവുചാല്‍ വൃത്തിയാക്കാത്തതിന്റെ പേരില്‍ കരാറുകാരനെ ചെളിവെള്ളത്തിലിരുത്തി ദേഹത്ത് ജീവനക്കാരെ കൊണ്ട് ദേഹത്ത് മാലിന്യം നിക്ഷേപിപ്പിച്ച് ശിവസേന എംഎല്‍എ. ചാന്ദിവാലി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ദിലീപ് ലാണ്ഡെയാണ് കരാറുകാരനെ വെള്ളക്കെട്ടുള്ള റോഡിലിരുത്തി ‘ശിക്ഷ’ നടപ്പാക്കിയത്.

കനത്ത മഴയെത്തുടര്‍ന്ന് സഞ്ജയ് നഗര്‍, സുന്ദര്‍ ബാഗ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം റോഡുകളില്‍ മാലിന്യങ്ങള്‍ അടിയുകയും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ഇത് വൃത്തിയാക്കുന്നില്ല എന്ന ആരോപണത്തെത്തുടര്‍ന്നാണ് എംഎല്‍എയുടെ നടപടി. കരാറുകാരനോട് റോഡിലിരിക്കാന്‍ നിര്‍ദേശിച്ച എംഎല്‍എ റോഡ് വൃത്തിയാക്കുകയായിരുന്ന നഗരസഭാ തൊഴിലാളികളോട് ഇയാളുടെ ദേഹത്ത് മാലിന്യം നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കുറേ ദിവസങ്ങളായി ആളുകള്‍ റോഡിന്റെ അവസ്ഥയെക്കുറിച്ച് പരാതി പറയുന്നുണ്ടായിരുന്നുവെന്നും കരാറുകാരനെ വിളിച്ചിട്ടും അയാളത് ചെയ്യാഞ്ഞതിനാല്‍ ശിവസേന പ്രവര്‍ത്തകരാണ് അത് ചെയ്തതെന്നും ലാണ്ഡെ അവകാശപ്പെട്ടു. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഫലം അനുഭവിക്കട്ടെ എന്ന് കരുതിയാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്നും എംഎല്‍എയുടെ പറഞ്ഞു.

കരാറുകാരന്റെ ദേഹത്ത് മാലിന്യം നിക്ഷേപിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ എംഎല്‍എയുടെ പ്രവൃത്തിയില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Exit mobile version