പെട്രോള്‍ 100 തൊട്ടതിനു പിന്നാലെ ഡീസലും; സെഞ്ച്വറി അടിച്ചത് രാജസ്ഥാനില്‍, ഗതികെട്ട് പൊതുജനം

Fuel price rise | Bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ദിനംപ്രതി വില ഉയരുകയാണ്. ഇന്നും വില ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നിരുന്നു. അക്കൂട്ടത്തില്‍ കേരളവും ഇടംനേടിയിരുന്നു. പ്രീമിയം പെട്രോളിന് വില 100 രൂപ കടന്നിരുന്നു. താമസിയാതെ സാധാരണ പെട്രോളിും സെഞ്ച്വറി അടിക്കുമെന്നതില്‍ സംശയമില്ല. സാധാരണ പെട്രോളിന് 98 രൂപയിലെത്തി നില്‍ക്കുകയാണ്.

എന്നാല്‍ സെഞ്ച്വറി പെട്രോളിന് മാത്രമല്ല, ഡീസലും 100 രൂപയിലെത്തി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഡീസല്‍ വില 100 രൂപയിലേയ്ക്ക് എത്തിയത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസവും പെട്രോളിയം കമ്പനികള്‍ വില കൂട്ടിയതിന് പിന്നാലെയാണ് വില 100 തൊട്ടത്. രാജസ്ഥാന്‍ വടക്കുകിഴക്കന്‍ ഭാഗത്തെ ചെറുപട്ടണമായ ശ്രീ ഗംഗാനഗറില്‍ തന്നെയാണ് പെട്രോളിനും ആദ്യമായി 100 രൂപ കടന്നത്.

പെട്രോളിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയും ഇവിടെതന്നെയാണ്. ലിറ്ററിന് 107.23 രൂപയാണ് പെട്രോളിന് വില. കഴിഞ്ഞ ദിവസം ഡീസലിന് 25 പൈസ കൂടിയതോടെ ഇവിടെ ലിറ്ററിന് 100.06 രൂപയായി വില. പ്രീമിയം പെട്രോളിന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ലിറ്ററിന് 100 രൂപ പിന്നിട്ടു. രാജ്യത്തെ പ്രധാന നഗരമായ മുംബൈയിലും പ്രീമിയം പെട്രോളിന് 100 രൂപ കടന്നിരുന്നു.

Exit mobile version