ഒടുവില്‍ ട്വിറ്റര്‍ കേന്ദ്രത്തിന് വഴങ്ങി

ന്യൂഡല്‍ഹി: ഒടുവില്‍ കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചു.

ട്വിറ്റര്‍ ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് ഉറപ്പ് നല്‍കുകയും, നടപടികളുടെ പുരോഗതി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ക്രിയാത്മക ചര്‍ച്ചകള്‍ തുടരുമെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ട്വിറ്ററിന് നോട്ടിസ് അയച്ചിരുന്നു. ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കില്‍ ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ട്വിറ്ററിര്‍ പുതിയ നിലപാട് അറിയിച്ചത്

Exit mobile version