‘സൈക്കിള്‍ പെണ്‍കുട്ടി’യെ ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി; കുടുബ ചെലവും ജ്യോതിയുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും

Priyanka Gandhi Vadra | Bignewslive

പട്ന: ബിഹാറിലെ സൈക്കിള്‍ പെണ്‍കുട്ടിയെ ഏറ്റെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അച്ഛന്‍ മോഹന്‍ പാസ്വാന്‍ മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലായത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പിന്നാലെയാണ് സഹായ ഹസ്തം നീട്ടി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.

വ്യാഴ്ച വൈകീട്ട് ജ്യോതിയെ ഫോണില്‍ വിളിച്ച് പ്രിയങ്ക സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കോവിഡിന്റെ ഒന്നാം തരംഗത്തിലെ അപ്രതീക്ഷിത ലോക്ക്ഡൗണില്‍ ജ്യോതികുമാരി തന്റെ രോഗിയായ അച്ഛനെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ബിഹാറിലെ ദര്‍ഭഗംഗയിലേക്ക് സൈക്കിളില്‍ എത്തിച്ചിരുന്നു. 1200 ഓളം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു ജ്യോതിയുടെ യാത്ര.

ഈ അതിസാഹസിക യാത്രയ്ക്ക് രാജ്യം ഒന്നടങ്കം അഭിനന്ദനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നുയ ബിഹാറിന്റെ സൈക്കിള്‍ പെണ്‍കുട്ടി എന്ന വിശേഷണവും ജ്യോതിക്ക് ലഭിച്ചു. എന്നാല്‍ അടുത്തിടെ ജ്യോതിയുടെ അച്ഛന്‍ മോഹന്‍ പാസ്വാന്‍ മരിച്ചു. തിങ്കളാഴ്ചയായിരുന്നു മരണം. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടു.

കുടുംബത്തിന്റെ എല്ലാ ചെലവുകളും ജ്യോതിയുടെ വിദ്യാഭ്യാസവും മറ്റുകാര്യങ്ങളും പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. പ്രിയങ്കയെ കാണണമെന്ന് അറിയിച്ച ജ്യോതിയോട് കോവിഡ് മഹാമാരിക്ക് ശേഷം ഡല്‍ഹിയിലേക്ക് എത്തിക്കാമെന്ന് അറിയിച്ചു.

Exit mobile version