‘സ്ലിപ്പര്‍ ധരിച്ച് നടന്നവരെ പോലും വിമാനത്തില്‍ കയറാന്‍ പ്രാപ്തനാക്കി’ മോഡിയെയും മോഡി ഭരണത്തെയും വാഴ്ത്തി യോഗി ആദിത്യനാഥ്

Yogi Adityanath | Bignewslive

ലഖ്‌നൗ: സ്ലിപ്പര്‍ ധരിച്ച് നടന്നവരെ പോലും വിമാനത്തില്‍ കയറാന്‍ നരേന്ദ്ര മോഡി പ്രാപ്തനാക്കിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണപ്പറഞ്ഞാണ് മോഡിയെ പുകഴ്ത്തി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്.

മോഡി വരുന്നതിന് മുന്‍പ് ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ വേദികളില്‍ ബഹുമാനം കിട്ടിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മോഡി സര്‍ക്കാര്‍ ഏഴുവര്‍ഷം പിന്നിടുന്ന വേളയില്‍ സിതാപൂരിലെ ഗ്രാമീണരോട് സംസാരിക്കുന്ന വേളയിലാണ് യോഗി ആദിത്യനാഥ് പുകഴ്ത്തി രംഗത്തെത്തിയത്.

യോഗിയുടെ വാക്കുകള്‍;

മോഡി അധികാരത്തില്‍ വരുമ്പോള്‍ ഉള്ളുപൊള്ളയായ, ആഭ്യന്തരപ്രശ്‌നങ്ങള്‍ നിറഞ്ഞ ഒരു ഇന്ത്യയെയാണ് അദ്ദേഹത്തിന്റെ കയ്യില്‍ കിട്ടുന്നത്. വിഘടനവാദം, ഭീകരവാദം, അഴിമതി എന്നിവ അന്ന് വളരെ കൂടുതലായിരുന്നു. ജാതിയുടെ പേരിലുള്ള അക്രമങ്ങളും അന്ന് രൂക്ഷമായിരുന്നു. വികസനം കുറച്ച് ആളുകളിലേക്ക് മാത്രം ഒതുങ്ങി.

എന്നാല്‍ മോഡി വന്നതോടെ പൗരന്മാര്‍ക്ക് എല്ലാ വിഭവങ്ങളിലും പദ്ധതികളിലും തുല്യ അവകാശം നല്‍കി. അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍ എല്ലാം വികസിപ്പിച്ചു. ഹവായ് ചെരുപ്പ് ധരിക്കുന്നവരെ വരെ വിമാനത്തില്‍ കയറാന്‍ പ്രാപ്തനാക്കി. 55 വര്‍ഷം രാജ്യം ഭരിച്ചവര്‍ രാജ്യത്തിന് ഒരു എയിംസ് നല്‍കിയപ്പോള്‍ മോഡി 22 പുതിയ എയിംസ് രാജ്യത്തിന് നല്‍കി. ഒപ്പം 300 മെഡിക്കല്‍ കോളജുകളും.

Exit mobile version