കൊവിഡ് വ്യാപനം; രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി

flight ban | bignewslive

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 30 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

അതേസമയം ഡി.ജി.സി.എ പ്രത്യേക അനുമതി നല്‍കുന്ന രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്.

എന്നാല്‍ വന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉള്‍പ്പെടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയര്‍ ബബിള്‍ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സര്‍വീസ് നടത്തിയിരുന്നു. കൊവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള എയര്‍ ബബിള്‍ സര്‍വീസിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version