ഭൂമിയിലെ നിയമങ്ങള്‍ ആകാശത്തും ബാധകം; വിമാനത്തില്‍ വിവാഹം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കും, സംഭവത്തില്‍ അന്വേഷണം

MADURA MARRIAGE CASE | bignewslive

ചെന്നൈ: തമിഴ്‌നാട്ടില്‍ വിമാനത്തില്‍ വച്ച് വിവാഹം നടന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. സംഭവത്തില്‍ വിമനക്കമ്പനിയോട് ഡിജിസിഎ റിപ്പോര്‍ട്ട് തേടി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും ഡിജിസിഎ അറിയിച്ചു.

മെയ് 23നായിരുന്നു മധുര സ്വദേശികളായ രാകേഷും ദീക്ഷണയും ആകാശത്ത് വച്ച് വിവാഹിതരായത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്. വിവാഹത്തില്‍ 130 പേരെ ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുര്‍ന്നു. തുടര്‍ന്ന് ആകാശത്തുവച്ച് രാകേഷും ദീക്ഷണയും വിവാഹിതരാവുകയായിരുന്നു.

തങ്ങളുടെ വിവാഹം മനോഹരമായ ഓര്‍മ്മകളിലൊന്നാക്കമെന്ന് തീരുമാനിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു വിവാഹം നടന്നതെന്ന് വരന്‍ പറയുന്നു. ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികള്‍ അവകാശപ്പെട്ടു. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.

Exit mobile version