കൊവിഡ്, പിന്നാലെ ബ്ലാക്ക് ഫംഗസ്; ഇതിനുപുറമെ വൈറ്റ് ഫംഗസും കൂടി; അതിഭീകരമെന്ന് മുന്നറിയിപ്പ്, ബിഹാറില്‍ ഡോക്ടര്‍ ഉള്‍പ്പടെ 4 പേര്‍ക്ക് പുതിയ ഫംഗസ് ബാധ

white fungus | Bignewslive

പാട്‌ന: കൊവിഡ് എന്ന മഹാമാരിക്ക് പിന്നാലെ ജനങ്ങളുടെ ജീവന്‍ എടുക്കുന്ന ബ്ലാക്ക് ഫംഗസിനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെല്ലാം ഭീകരത സൃഷ്ടിക്കുന്ന വൈറ്റ് ഫംഗസിനെ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ബിഹാറില്‍ നാല് പേര്‍ക്ക് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബിഹാറിലെ പട്നയിലാണ് ഒരു ഡോക്ടറുള്‍പ്പെടെ നാല് പേര്‍ക്കാണ് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ശ്വാസകോശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യഭാഗങ്ങള്‍, വായ, നഖം എന്നീ ശരീരഭാഗങ്ങളില്‍ രോഗം ബാധിക്കുന്നതിനാല്‍ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ്. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന സമാനരീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് രോഗികളില്‍ നടത്തിയ എച്ച്ആര്‍സിടി(High-resolution computed tomography)പരിശോധനയില്‍ കണ്ടെത്തി.

വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയ രോഗികള്‍ കോവിഡ്-19 ന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും കോവിഡ് പരിശോധനയില്‍ നാല് പേരും നെഗറ്റീവ് ആയിരുന്നു. രോഗികളുടെ ശ്വാസകോശങ്ങള്‍ക്ക് അണുബാധ ഉണ്ടായിരുന്നതായും രോഗനിര്‍ണയത്തിന് ശേഷം ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയതോടെ രോഗം ഭേദമാവുകയായിരുന്നു.

താരതമ്യേന പ്രതിരോധശേഷി കുറഞ്ഞവരില്‍ വൈറ്റ് ഫംഗസ് ബാധ കൂടുതല്‍ അപകടകരമായേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ദീര്‍ഘകാലമായി സ്റ്റിറോയ്ഡുകള്‍ കഴിക്കുന്ന പ്രമേഹരോഗികള്‍ക്ക് വൈറ്റ് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൃത്രിമമായി ഓക്സിജന്‍ സഹായം ലഭ്യമാക്കുന്ന കോവിഡ് രോഗികളില്‍ വൈറ്റ് ഫംഗസ് രോഗം ബാധിക്കാമെന്ന് ഡോ. സിങ് പറയുന്നു.

Exit mobile version