കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷകരെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍; സമരം അവസാനാപ്പിക്കാന്‍ കര്‍ഷകര്‍ക്ക് മേല്‍ സമര്‍ദ്ദമേറുന്നു

ചണ്ഡീഗഡ്: കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമാണെന്ന ആരോപണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. കര്‍ഷക സമരം സംസ്ഥാനത്തെ ഗ്രാമങ്ങളെ കൊവിഡ് ഹോട്ട്സ്പോട്ടാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ഓടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സമരത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ ഗ്രാമത്തിലേക്ക് എത്തുന്നത്. ഇത് ഗ്രാമീണ മേഖലയില്‍ കൊവിഡ് രൂക്ഷമാകാന്‍ കാരണമായി. ഈ അവസരത്തിലെങ്കിലും കര്‍ഷക സമരം നിര്‍ത്താന്‍ തയ്യാറാകണമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ഖട്ടറിന്റെ വാക്കുകളിലേയ്ക്ക്;

‘ഒരുമാസം മുമ്പ് തന്നെ കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കൊവിഡ് പടരുന്ന സാഹചര്യമായതിനാലാണ് അങ്ങനെ പറഞ്ഞത്. രോഗവ്യാപനം നിയന്ത്രിച്ചതിന് ശേഷം സമരം തുടരാമെന്നും ഞാന്‍ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍, നോക്കൂ സംസ്ഥാനത്തെ മിക്ക ഗ്രാമങ്ങളും കൊവിഡ് ഹോട്ട്സ്പോട്ടായി മാറിക്കഴിഞ്ഞു.

Exit mobile version