അന്ധയായ നാഗലക്ഷ്മി അഞ്ച് മാസത്തെ പെന്‍ഷന്‍ സംഭാവന നല്‍കി; ‘എന്നെ സംബന്ധിച്ച് ഇവരാണ് ധനികയായ ഇന്ത്യനെന്ന് സോനു സൂദ്, നിലയ്ക്കാത്ത അഭിനന്ദനം

Sonu Sood | Bignewslive

അന്ധയായ നാഗലക്ഷ്മി തന്റെ അഞ്ച് മാസത്തെ പെന്‍ഷന്‍ തുക സൂദ് ചാരിറ്റി ഫൗണ്ടേഷന് സംഭാവന നല്‍കിയ നടപടിയെ അഭിനന്ദിച്ച് നടന്‍ സോനു സൂദ് രംഗത്ത്. അന്ധയായ നാഗലക്ഷ്മി തന്റെ അഞ്ച് മാസത്തെ പെന്‍ഷന്‍ തുക സൂദ് ചാരിറ്റി ഫൗണ്ടേഷന് സംഭാവന നല്‍കിയിരിക്കുകയാണ്.

എന്നെ സംബന്ധിച്ച് ഇവരാണ് ധനികയായ ഇന്ത്യന്‍, മറ്റുള്ളവരുടെ വേദന കാണാന്‍ കണ്ണുകള്‍ വേണമെന്നില്ല. യഥാര്‍ത്ഥ ഹിറോ- സോനു സൂദ് ട്വീറ്റില്‍ പറയുന്നു. നിരവധി പേര്‍ നാഗലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് രംഗത്തെത്തി.

യുട്യൂബര്‍ കൂടിയായ ബൊഡ്ഡു നാഗ ലക്ഷ്മി ആന്ധ്രപ്രദേശ് സ്വദേശിയാണ്. നാഗലക്ഷ്മിയുടെ പ്രവൃത്തിയെ അനുമോദിച്ച സോനു സൂദിന് നന്ദി പറഞ്ഞ് അവരുടെ സഹോദരന്‍ കമന്റ് ചെയ്തു. ട്വീറ്റിന് മികച്ച് പ്രതികരണമാണ് ലഭിച്ചത്.

Exit mobile version