ഭാരത് ബയോടെക്കിലെ 50 തൊഴിലാളികള്‍ക്ക് കോവിഡ്

ഹൈദരാബാദ്: കോവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് എല്ലയുടെ വെളിപ്പെടുത്തല്‍.

വിവിധ സംസ്ഥാനങ്ങളില്‍ കൊവാക്‌സിന്‍ വിതരണം ചെയ്യാന്‍ താമസം നേരിടുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വാക്‌സിന്‍ വിതരണത്തില്‍ പലയിടത്തായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. ഈ ആരോപണങ്ങള്‍ തങ്ങളെ വേദനിപ്പിച്ചു എന്നാണ് സുചിത്ര പറയുന്നത്.

50 ജീവനക്കാര്‍ കോവിഡ് ബാധിതരായിട്ടും സദാസമയവും തങ്ങള്‍ നിങ്ങള്‍ക്കായി ജോലി ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.

Exit mobile version