‘കേന്ദ്രസര്‍ക്കാരിനെ കാണ്മാനില്ല’: കണ്ടുകിട്ടുന്നവര്‍ ജനങ്ങളെ അറിയിക്കുക; പുതിയ ലക്കം കവര്‍ഫോട്ടോ പുറത്തുവിട്ട് ഔട്ട്ലുക്ക് മാഗസിന്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് സംഭവിച്ച വീഴ്ചയുടെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി ഔട്ട്ലുക്ക് മാഗസിന്‍.

മേയ് 24ന് പുറത്തിറങ്ങാനുള്ള പുതിയ ലക്കത്തില്‍ ‘മിസിംഗ്’ എന്നെഴുതിയ കവര്‍ ഫോട്ടോയാണ് മാഗസിന്‍ ഉപയോഗിച്ചത്.

ഇതിന് താഴെ ആരെയാണ് കാണാതായതെന്നും കണ്ടുകിട്ടിയാല്‍ ആരെയാണ് അറിയിക്കേണ്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

പേര് എന്നുള്ളിടത്ത് ഇന്ത്യാ ഗവണ്‍മെന്റ് എന്നും വയസ് എന്നുള്ളിടത്ത് ഏഴ് വര്‍ഷം എന്നുമാണ് എഴുതിയിരിക്കുന്നത്. കണ്ടെത്തുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണമെന്നും കവര്‍ഫോട്ടോയിലുണ്ട്.

പ്രതാപ് ഭാനു മെഹ്ത, ശശി തരൂര്‍, മഹുവ മൊയ്ത്ര, മനോജ് കെ. ഝാ, വിജയ് ചൗതായ് വാലെ, നവിന ജഫ എന്നിവരുടെ ലേഖനങ്ങളാണ് പുതിയ ലക്കത്തിലുള്ളത്.

Exit mobile version