‘ആഗസ്റ്റില്‍ മരണം പത്ത് ലക്ഷമാകും’ ലാന്‍സെറ്റ് ലേഖനം ഞെട്ടിപ്പിക്കുന്നതെന്ന് സ്വര ഭാസ്‌കര്‍, ദേശീയ ദുരന്തത്തിന് ഉത്തരവാദി മോഡിയെന്ന് വിമര്‍ശനം

COVID-19 deaths | Bignewslive

രാജ്യത്ത് രോഗവ്യാപനം ദിനം അതിരൂക്ഷമായി നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് മാസമാകുമ്പോഴേക്കും ആകെ മരണ നിരക്ക് പത്ത് ലക്ഷത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പിന് പിന്നാലെയാണ് മോഡിക്കെതിരെ വിമര്‍ശനവുമായി താരം രംഗത്തെത്തിയത്.

ലാന്‍സെറ്റ് എന്ന അന്താരാഷ്ട്ര ജേണലില്‍ വന്ന ലേഖനത്തിലെ ഒരു ഭാഗം ട്വിറ്ററില്‍ താരം പങ്കുവെച്ചിട്ടുണ്ട്. ആഗസ്റ്റോടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ മരണപ്പെടുകയാണെങ്കില്‍ ആ ദേശീയ ദുരന്തത്തിന് ഉത്തരവാദികള്‍ മോഡി സര്‍ക്കാര്‍ ആയിരിക്കുമെന്നാണ് സ്വര പങ്കുവെച്ച ഭാഗം. ലേഖനത്തില്‍ ഏറ്റവും ഭയപ്പെടുത്തിയ ഭാഗമാണിതെന്നും സ്വര കുറിക്കുന്നുണ്ട്.

സ്വരഭാസ്‌കറിന്റെ കുറിപ്പ്;

‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാലുവേഷന്റെ പഠനമനുസരിച്ച് ആഗസ്റ്റ് മാസമെത്തുമ്പോഴേക്കും ഇന്ത്യയുടെ മരണ നിരക്ക് ഒരു മില്യണാകുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ സ്വയം വരുത്തിവെച്ച ദേശീയ ദുരന്തത്തിന് മോദി സര്‍ക്കാര്‍ ഉത്തരവാദികളാവും. ലാന്‍സെറ്റ് ലേഖനത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഭാഗം.’

Exit mobile version