തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ; വെള്ളിയാഴ്ച സത്യപ്രതിജ്ഞ; മന്ത്രി പട്ടികയിൽ സ്ഥാനം പിടിക്കാതെ മകൻ ഉദയനിധി

stalin

ചെന്നൈ: തമിഴ്‌നാട്ടിൽ എഐഎഡിഎംകെയെ തറപറ്റിച്ച് അധികാരം തിരിച്ചുപിടിച്ച ഡിഎംകെയുടെ നേതൃത്വത്തിൽ സർക്കാർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യും.

രാജ്ഭവനിൽ രാവിലെ നടക്കുന്ന ചടങ്ങിൽ 33 ഡിഎംകെ നേതാക്കളും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പുതിയ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പട്ടിക ഗവർണർ ബൻവാരിലാൽ പുരോഹിത് പുറത്തുവിട്ടിട്ടുണ്ട്.

മന്ത്രിസഭയിൽ രണ്ട് വനിതകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. അതേസമയം, സ്റ്റാലിന്റെ മകൻ ഉദയനിധി ചെപ്പോക്ക് തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയിൽ ഇല്ല.

ഇന്ന് മന്ത്രിമാരുടെയും അവരുടെ വകുപ്പുകളും ഉൾപ്പെട്ട പട്ടിക നിയുക്ത മുഖ്യമന്ത്രി സ്റ്റാലിൻ രാജ്ഭവന് കൈമാറിയിരുന്നു. എംകെ സ്റ്റാലിന് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല.

Exit mobile version