അച്ഛന്‍ മരിച്ചതിന്റെ ദുഖം താങ്ങാനായില്ല; കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ ചിതയിലേക്ക് എടുത്ത് ചാടി യുവതി

election | bignewslive

ബാര്‍മര്‍: അച്ഛന്‍ മരിച്ചതിന്റെ ദുഖം താങ്ങാനാകാതെ പിതാവിന്റെ ചിതയിലേക്ക് എടുത്തു ചാടി മകള്‍. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ദാമോദര്‍ ദാസ് ശര്‍ദ എന്ന 73 വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ശവസംസ്‌ക്കാര ചടങ്ങിനിടെ ഇദ്ദേഹത്തിന്റെ ചിതയിലേക്ക് 34-കാരിയായ ഇളയ മകള്‍ എടുത്തു ചാടുകയായിരുന്നു. മൂന്ന് പെണ്മക്കളില്‍ ഇളയവളായ ചന്ദ്ര ശര്‍ദയാണ് ചിതയിലേക്ക് എടുത്ത് ചാടിയത്.

കൂടി നിന്നവര്‍ ഉടന്‍ ചന്ദ്രയെ ചിതയില്‍ നിന്ന് മാറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് ജോധ്പുര്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദാമോദര്‍ ദാസ് ശര്‍ദയ്ക്ക് മൂന്ന് പെണ്മക്കള്‍ മാത്രമാണ് ഉള്ളത്. അദ്ദേഹത്തിന്റെ ഭാര്യ കുറച്ചുനാള്‍ മുമ്പ് മരിച്ചതായും പോലീസ് വ്യക്തമാക്കി.

Exit mobile version