തമിഴ്‌നാട്ടിലും ഓക്‌സിജന്‍ കിട്ടാതെ മരണം; 11 രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

ചെന്നൈ: കൊവിഡ് വ്യാപനം കുതിച്ചുയരുമ്പോള്‍ രാജ്യത്ത് വീണ്ടും ഓക്‌സിജന്‍ കിട്ടാതെ മരണം. തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ 11 രോഗികള്‍ മരിച്ചു. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടുമണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമം ഉണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയിലും ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിച്ചിരുന്നു.ബംഗളൂരുവിലെയും കലബുര്‍ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളാണ് കഴിഞ്ഞദിവസം മരിച്ചത്.

അതേസമയം രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്നു. ബുധനാഴ്ച ഇന്ത്യയില്‍ 3,82,315 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,780 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 2,26,188 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 34,87,229 സജീവ രോഗികളും ഇന്ത്യയിലുണ്ട്. ഇതുവരെ രാജ്യത്ത് 2,06,65,148 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രോഗമുക്തരായവരുടെ എണ്ണം 1,69,51,731 ആയി. ഇതുവരെ 16,04,94,188 പേര്‍ക്ക് വാക്‌സിന് നല്കിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Exit mobile version