നിയമം കാറ്റില്‍ പറത്തുന്ന വിരുതന്മാര്‍ക്ക് പാഠമാണ് ഈ വൈറല്‍ വീഡിയോ..! വാഹന ഉടമയോട് ഒരു യാത്രക്കാരന്‍ ചെയ്ത വ്യത്യസ്ത പ്രതിഷേധം

മുംബൈ:സീബ്രാലൈന്‍ കണ്ടാല്‍ പോലും ആളുകള്‍ മുറിച്ചുകടക്കാന്‍ ഉണ്ടെങ്കിലും ചില വിരുതന്മാര്‍ അതെല്ലാം ഗവണിക്കാതെ വണ്ടി മുന്നോട്ട് കൊണ്ട് പോകാറുണ്ട്. മറ്റു ചിലരുടെ കഥയാകട്ടെ ഇങ്ങനെ സിഗ്നലുണ്ടെങ്കില്‍ സീബ്രാലൈനിന്റെ മുകളില്‍ വാഹനം നിര്‍ത്തിയിടും. അത്തരത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഒരു വിരുതന് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സീബ്രാലൈനില്‍ വണ്ടി നിര്‍ത്തിയ വാഹനയുടമയോട് ഒരു യാത്രക്കാരന്‍ ചെയ്ത വ്യത്യസ്ത പ്രതിഷേധമാണ് ഇത്. വളരെ കൂളായി നടന്നു വന്ന് സീബ്രാലൈനില്‍ നിര്‍ത്തിയ സ്‌കൂട്ടറിനു മുകളിലൂടെ കയറി വഴി മുറിച്ചു കടക്കുകയാണ് യുവാവ്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് തന്നെ റദ്ദാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും രോഷം കൊള്ളുന്നു. ഇവരെക്കൊണ്ട് പിഴ അടപ്പിക്കണമെന്നും വാഹനമോടിക്കാന്‍ ഇനി മേലില്‍ അനുവദിക്കരുതെന്നും ആവശ്യപ്പെടുന്നവരുണ്ട്. വിഡിയോ കാണാം.

Exit mobile version