രാജ്യത്ത് ഭീതി ഉയര്‍ത്തി കൊവിഡ് വ്യാപനം, പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു, ലോകത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്, 3523 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി ഉയര്‍ത്തി കൊവിഡ് വ്യാപനം. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3523 പേരുടെ ജീവന്‍ കൊവിഡ് കവര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,99,988 പേര് രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 1,91,64,969 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 1,56,84,406 പേരും ഇതിനോടകം രോഗമുക്തരായി.
ആകെ കൊവിഡ് മരണം 2,11,853 ആയി ഉയര്‍ന്നു. നിലവില്‍ 32,68,710 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള മഹാരാഷ്ട്രയില്‍ 62,919 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 828 പേര്‍ മരിച്ചു. രാജ്യത്തുടനീളം 15,49,89,635 പേര് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചു. 28,83,37,385 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 19,45,299 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Exit mobile version