പോയ വര്‍ഷം മുടക്കമില്ലാതെ ഭക്ഷ്യക്കിറ്റ്, ഒത്തൊരുമയോടെ മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തിവെച്ച് പോരാട്ടം; കേരളം മാതൃക തന്നയെന്ന് നടി റിച്ച ഛദ്ദ

richa chadda | Bignewslive

കൊവിഡ് പ്രതിസന്ധിയില്‍ പോരാടുന്ന കേരളത്തിനെ അഭിനന്ദിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. ട്വിറ്ററിലൂടെയാണ് അവര്‍ അഭിനന്ദനം ചൊരിഞ്ഞത്. വിവരവും വിദ്യാഭ്യാസവും പലരും പ്രചരിപ്പിക്കും. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷം അവര്‍ എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി.

മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തലാക്കി. ഇതാണ് എല്ലാവരുടെയും ലക്ഷ്യമാകേണ്ടതെന്നും റിച്ച ട്വീറ്റ് ചെയ്യുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്നും അവര്‍ ട്വീറ്റില്‍ കുറിക്കുന്നുണ്ട്.

ട്വീറ്റ് ഇങ്ങനെ;

‘കേരളമാണ് ലക്ഷ്യം. വിവരവും അക്ഷരാഭ്യാസവും ഇല്ലാത്തവരുടെ പ്രചരണത്തില്‍ നിന്ന് എന്ത് അവരെ കുറിച്ച് കേട്ടിട്ടും കാര്യമില്ല. അവര്‍ കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ പഴയ നിലയിലേക്ക് അവര്‍ തിരിച്ച് പോയി. മതപരമായ ആഘോഷങ്ങളെല്ലാം നിര്‍ത്തലാക്കി. ഇതെല്ലാം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തിട്ട് തന്നെയാണ് ചെയ്തതും.

Exit mobile version