വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോഡിയുടെ ചിത്രം പതിപ്പിക്കൂ; വിമര്‍ശിച്ച് മഹുവ മൊയ്ത്ര

PM’s photo | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പതിപ്പിക്കുന്നതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തൃണമൂല്‍ നേതാവ് മഹു മൊയ്ത്ര. ട്വിറ്ററിലൂടെയാണ് അവര്‍ പരിഹാസം ഉയര്‍ത്തിയിരിക്കുന്നത്.

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി മോഡിയുടെ ഫോട്ടോ ഉണ്ടെങ്കില്‍
ഓക്സിജന്‍ കിട്ടാതെ മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോഡിയുടെ ഫോട്ടോ ഉണ്ടാകുമോ എന്ന് മഹുവ പരിഹാസ രൂപേണ ചോദിക്കുന്നു.

” കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടെങ്കില്‍, ഓക്സിജന്‍ ഇല്ലാതെ മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും അദ്ദേഹത്തിന്റെ ഫോട്ടോ വെക്കുന്നുണ്ടോ?” മഹുവ ട്വീറ്റ് ചെയ്തു.

Exit mobile version