ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗികള്‍ക്കുള്ള റെംഡിസിവിര്‍ ഇന്‍ജക്ഷന്‍ കരിഞ്ചന്തയില്‍ വിറ്റ് കാശാക്കി ആശുപത്രി ജീവനക്കാര്‍; രോഗികള്‍ക്ക് കുത്തിവെയ്ക്കുന്നത് പച്ചവെള്ളവും! അറസ്റ്റ്

Remdesivir injections | Bignewslive

മീററ്റ്: കൊവിഡ് രോഗികള്‍ക്കുള്ള റെംഡിസിവിര്‍ ഇന്‍ജക്ഷന്‍ കരിഞ്ചന്തയില്‍ വിറ്റ് കാശാക്കിയ ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലലെ മീററ്റില്‍ സുഭ്ഹാര്‍തി മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ബോയ് ആയി സേവനം അനുഷ്ഠിക്കുന്ന രണ്ട് പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്.

ഈ ഇന്‍ജക്ഷന്‍ ഇഴര്‍ കരിഞ്ചന്തയില്‍ 25,000 രൂപയ്ക്കാണ് മറിച്ച് വിറ്റിരുന്നത്. മരുന്ന് മോഷ്ടിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. ഇതിനു പുറമെ, കൊവിഡ് രോഗികള്‍ക്ക് നല്‍കി വന്നിരുന്നത് മരുന്നിന് പകരം പച്ചവെള്ളമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവരെ പിടികൂടാനായി ആശുപത്രിയിലെത്തിയ പോലീസിനെ ഒരു സംഘം ആക്രമിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിക്കുന്നു.

കഴിഞ്ഞദിവസം ഡല്‍ഹിയിലും റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 25,000 മുതല്‍ 40,000 രൂപ വരെയാണ് ഡല്‍ഹിയിലെ കരിഞ്ചന്ത വില്‍പ്പനക്കാര്‍ ഒരു ഇന്‍ജക്ഷന് ഈടാക്കിയിരുന്ന വില.

Exit mobile version