നാല് മാസം ഗര്‍ഭിണി, സ്വന്തം ആരോഗ്യം മറന്ന് കൊവിഡ് രോഗികളെ പരിചരിച്ച് നഴ്‌സ്; ഇത് ജോലിയും പ്രാര്‍ത്ഥനയുമായി കരുതുന്നുവെന്ന് നാന്‍സി, നിറകൈയ്യടി

4-month pregnant | Bignewslive

കൊവിഡ് 19ന്റെ രണ്ടാം തരംഗം രാജ്യത്ത് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രാണവായുവിനായി ജനം നെട്ടോട്ടം ഓടുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാവുകയാണ്. രോഗികള്‍ ലക്ഷക്കണക്കിന് റിപ്പോര്‍ട്ട് ചെയ്യുന്ന വേളയില്‍ ആശുപത്രികളിലും കൊവിഡ് രോഗികള്‍ നിറയുകയാണ്. ഈ സാഹചര്യത്തില്‍ വലിയ തോതിലാണ് ഓക്‌സിജന്റെ അഭാവം ഉണ്ടാകുന്നത്.

ഈ വേളയില്‍ രാവും പകലും ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ് ആരോഗ്യപ്രവര്‍ത്തകരും. സ്വന്തം വീട് പോലും മറന്ന് രോഗികളെ പരിചരിക്കുന്നവരാണ് അധികവും. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് നാലു മാസം ഗര്‍ഭിണിയായ നഴ്‌സ് തന്റെ ജോലിയില്‍ മുഴുകുന്നതാണ്. സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ കൊവിഡ് പോരാട്ടത്തിലാണ് ഈ മാലാഖ. ഗുജറാത്തില്‍ നിന്നുള്ളതാണ് ഈ ആരോഗ്യപ്രവര്‍ത്തക.

നാന്‍സി ആയെസ മിസ്ത്രി എന്ന യുവ നഴ്സാണ് കൊവിഡ് രോഗികളെ പരിചരിക്കുന്നത്. എഎന്‍ഐ ആണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. സൂറത്തിലെ കോവിഡ് കെയര്‍ സെന്ററിലെ രോഗികളെയാണ് അവര്‍ പരിചരിക്കുന്നത്. ‘നഴ്സ് എന്ന നിലയിലുള്ള എന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. രോഗികളെ പരിചരിക്കുന്നതിനെ ഒരു പ്രാര്‍ഥനയായാണ് ഞാന്‍ കരുതുന്നത്.’- നാന്‍സി പറയുന്നു.

Exit mobile version