ഇവള്‍ നിര്‍ഭാഗ്യമല്ല, മഹാഭാഗ്യം; 35 വര്‍ഷത്തിനുശേഷം ജനിച്ച പെണ്‍കുഞ്ഞിനെ ഹെലികോപ്റ്ററില്‍ വരവേറ്റ് കുടുംബം, മനസ് നിറച്ച് വീഡിയോ

Hires Helicopter | Bignewslive

പെണ്‍കുഞ്ഞ് ജനിച്ചാല്‍ നിര്‍ഭാഗ്യമെന്ന് കരുതി തുടക്കത്തിലേ കൊലപ്പെടുത്തുന്നതും ബലി കൊടുക്കുന്നതും നമ്മുടെ രാജ്യത്ത് പതിവ് കാഴ്ചയാണ്. പെണ്‍ശിശുഹത്യയ്ക്ക് എതിരെ ശക്തമായ നടപടികള്‍ കൈകൊണ്ടാലും ഇത്തരം നടപടികള്‍ തുടര്‍ക്കഥയാണ്. എന്നാല്‍ പെണ്‍കുട്ടി നിര്‍ഭാഗ്യമല്ല, മറിച്ച് മഹാഭാഗ്യമായി കരുതുന്ന ഒരു കുടുംബമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

രാജസ്ഥാനില്‍ നിന്നുള്ള കുടുംബമാണ് പെണ്‍കുട്ടിയെ മഹാഭാഗ്യമായി കരുതുന്നത്. നീണ്ട 35 വര്‍ഷത്തിനു ശേഷം കുടുംബത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെ വ്യത്യസ്തമായി വീട്ടിലേക്ക് വരവേറ്റ കുടുംബത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ഹനുമാന്‍ പ്രജാപത് എന്നയാളുടെ ഭാര്യ ചുകി ദേവിക്കാണ് പെണ്‍കുഞ്ഞ് പിറന്നത്. മാര്‍ച്ച് മൂന്നിന് ജനിച്ച കുഞ്ഞിനെ ഭാര്യവീട്ടില്‍ നിന്ന് തിരികെയെത്തിക്കുന്നതിനായാണ് ഹനുമാന്‍ ഹെലികോപ്റ്റര്‍ ഏല്‍പ്പിക്കുകയായിരുന്നു.

അഞ്ചുലക്ഷത്തോളം രൂപ മുടക്കിയാണ് കുടുംബം ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തത്. കാലങ്ങള്‍ക്കു ശേഷം കുടുംബത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെ രാജകീയമായി തന്നെ വരവേല്‍ക്കാനായാണ് ഹെലികോപ്റ്ററില്‍ വീട്ടിലെത്തിച്ചതെന്ന് ഹനുമാന്‍ പറയുന്നു. മറ്റു കുടുംബങ്ങളും പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തെ വ്യത്യസ്തമായി ആഘോഷിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹനുമാന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version