കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് കൊവിഡ് സ്ഥിരീകരിച്ചു

ramesh | bignewslive

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സയിലാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാനും കൊവിഡ് പരിശോധന നടത്താനും രമേശ് പൊക്രിയാല്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ടുലക്ഷത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് രോഗികള്‍. ഇന്ന് മൂന്നുലക്ഷത്തിന് അടുത്ത് ആളുകള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

കൊവിഡ് മരണവും ഉയര്‍ന്നു. ഇന്നലെ മാത്രം 2023 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 24 മണിക്കൂറിനിടെ 1,67,457 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 2,95,041 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,56,16,130 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ 1,32,76,039 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് 1,82,553 പേര്‍ മരിച്ചു. നിലവില്‍ 21,57,538 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Exit mobile version