അമിത് ഷായുടെ രഥയാത്രയ്ക്ക് ബംഗാളില്‍ മമതയുടെ വിലക്ക്; കോടതിയെ സമീപിക്കുമെന്ന് ബിജെപി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡിസംബര്‍ ഏഴിനാണ് രഥയാത്ര ഉദ്ഘാടനം ചെയ്തത്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന രഥയാത്രയ്ക്ക് ബംഗാളില്‍ വിലക്ക്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തികൊണ്ടിരിക്കുന്ന രഥയാത്രയാണ് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞത്. എന്നാല്‍ സര്‍ക്കാറിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡിസംബര്‍ ഏഴിനാണ് രഥയാത്ര ഉദ്ഘാടനം ചെയ്തത്. ‘ജനാധിപത്യ സംരക്ഷണ റാലി’ എന്ന പേരിലുള്ള പ്രചരണ ജാഥ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലായിരുന്നു ബിജെപി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുന്നു എന്ന് ചുണ്ടിക്കാട്ടി സര്‍ക്കാര്‍ റാലിക്കുള്ള അനുമതി റദ്ദാക്കുകയായിരുന്നു.

എന്നാല്‍ സര്‍ക്കാറിനെ അനുസരിക്കില്ലെന്നും, യാത്ര റദ്ദാക്കിയ ഉത്തരവിനെതിരെ കോടതിയില്‍ പോകുമെന്നും ബിജെപി വക്താവ് വ്യക്തമാക്കി.

Exit mobile version