കാട്ടാനയ്ക്കും കുട്ടിയാനയ്ക്കും പാളം മുറിച്ച് കടക്കാനായി ട്രെയിന്‍ നിര്‍ത്തി കാത്തുനിന്ന് ലോക്കോ പൈലറ്റുമാര്‍; തരംഗം സൃഷ്ടിച്ച് വീഡിയോ, ആശംസാപ്രവാഹം

Loco pilot | Bignewslive

കാട്ടാനയ്ക്കും കുട്ടിയാനയ്ക്കും പാളം മുറിച്ചു കടക്കാന്‍ ട്രെയിന്‍ നിര്‍ത്തി കാത്ത് നിന്ന് ലോക്കോ പൈലറ്റുമാര്‍. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ് വീഡിയോ. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് മനസ് നിറയ്ക്കുന്ന വീഡിയോ. അലിപൂര്‍ദ്വാര്‍ ഡിവിഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് ഫ്രോന്‍ടിയര്‍ റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്.

റെയില്‍പ്പാളത്തില്‍ ആനയെ കണ്ട് ട്രെയിന്‍ പതുക്കെ നിര്‍ത്തുകയായിരുന്നു. കാട്ടാനയ്ക്ക് ഒരു തരത്തിലും ശല്യമുണ്ടാക്കാതെ നിരത്തിയിട്ട ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ച് കടക്കുന്ന ആനയെ വീഡിയോയില്‍ കാണാം. എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം ഉപയോഗിച്ചാണ് ട്രെയിന്‍ നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമ ബംഗാളിലെ രാജാ ഭട്ട് ഖാവയ്ക്കും അലിപൂര്‍ദ്വാര്‍ ജംഗ്ഷനും ഇടയിലാണ് സംഭവമുണ്ടായത്. നിരവധിപ്പേരാണ് വീഡിയോ പങ്കുവെച്ചത്.

Exit mobile version