കൊവിഡ് വ്യാപനം; മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഭോപ്പാല്‍: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും അതേസമയം, വലിയ നഗരങ്ങളില്‍ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

മധ്യപ്രദേശില്‍ കഴിഞ്ഞദിവസം 4043 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. 3,18,014 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 4086 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 24 മണിക്കൂറിനിടെ 685 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 59,258 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version