മുന്‍ പ്രധാനമന്ത്രി ദേവെഗൗഡയ്ക്ക് കൊവിഡ്: ഭാര്യക്കും രോഗം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവെഗൗഡയ്ക്കും ഭാര്യ ചെന്നമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ദേവെഗൗഡ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

കുടുംബാഗങ്ങള്‍ ഐസലേഷനിലാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കൊവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നും ദേവെഗൗഡ പറഞ്ഞു. അതേസമയം ഇരുവര്‍ക്കും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.

ദേവെഗൗഡയുടെയും ഭാര്യയുടെയും രോഗവിവരങ്ങള്‍ നേരിട്ട് ആരാഞ്ഞതായും മോഡി ട്വിറ്ററില്‍ കുറിച്ചു. തന്റെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞ പ്രധാനമന്ത്രിയുടെ നടപടിയില്‍ നന്ദിയുണ്ടെന്നും ദേവെഗൗഡ അറിയിച്ചു. താല്‍പര്യമുള്ള ഏതു നഗരത്തിലെയും ഏത് ആശുപത്രിയിലെയും ചികില്‍സ ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോഡി അറിയിച്ചുവെന്നും ബെംഗളൂരുവിലെ ചികില്‍സയില്‍ തൃപ്തനാണെന്ന് മോഡിയെ അറിയിച്ചതായും ദേവെഗൗഡ വ്യക്തമാക്കി.

Exit mobile version