തമിഴ്താരം തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു; ഞെട്ടലോടെ തമിഴകം

Theepetti Ganesan | Bignewslive

ചെന്നൈ: തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ (കാര്‍ത്തിക്) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മധുരൈ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ഗണേശന്റെ അന്ത്യം. ഭാര്യയും രണ്ട് മക്കളാണ് ഗണേശന്.

സംവിധായകന്‍ സീനു രാമസ്വാമിയാണ് ഗണേശന്റെ മരണവാര്‍ത്ത പങ്കുവച്ചത്. ‘എന്റെ ചിത്രങ്ങളില്‍ അഭിനയിച്ച തീപ്പെട്ടി ഗണേശന്‍ എന്ന കാര്‍ത്തിക്കിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദരാഞ്ജലികള്‍ ഗണേശാ’, സീനു രാമസാമി ട്വീറ്റ് ചെയ്തു.

സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് ഗണേശന്‍ അവസാനമായി വേഷമിട്ടത്. ഗണേശന്റെ വിയോഗം ഞെട്ടലോടെയാണ് തമിഴകവും കേട്ടത്. നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പ്പറവൈ, കോലമാവ് കോകില, തുടങ്ങിയ ചിത്രങ്ങളില്‍ ഗണേശന്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

മലയാളചിത്രം ഉസ്താദ് ഹോട്ടലിലും വേഷമിട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട കാര്‍ത്തി തന്റെ സാഹചര്യങ്ങള്‍ വിവരിച്ച് കൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. രാഘവ ലോറന്‍സ്, ഗാനരചയിതാവ് സ്‌നേഹന്‍ എന്നിവര്‍ അന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. പിന്നാലെയാണ് അപ്രതീക്ഷിത വിയോഗം.

Exit mobile version