ബംഗാളില്‍ തൃണമൂല്‍-ബിജെപി പോര് ശക്തം: മമത സീറ്റ് നിഷേധിച്ചു; മന്ത്രിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. മമത സര്‍ക്കാരില്‍ ഉത്തര ബംഗാള്‍ വികസനമന്ത്രിയായ ബച്ചു ഹാന്‍സ്ഡയും എംഎല്‍എ ഗൗരി ശങ്കര്‍ ദത്തയുമാണ് ബുധനാഴ്ച പാര്‍ട്ടി വിട്ടത്. ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാന്‍സ്ഡയ്ക്കും, ഗൗരി ശങ്കര്‍ ദത്തയ്ക്കും തൃണമൂല്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.

ഇവര്‍ക്ക് പുറമേ ബംഗാളി താരങ്ങളായ ബോണി സെന്‍ഗുപ്ത, രാജശ്രീ രാജ്ബന്‍ഷി കൗഷ്ണി മുഖര്‍ജി എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന കൗഷ്ണി മുഖര്‍ജി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി പ്രതിമ മണ്ഡലിന്റെ സഹോദരിയും ബിജെപിയില്‍ ചേര്‍ന്നു.

Exit mobile version