കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 17,921 പേര്‍ക്ക് പുതിയതായി കൊവിഡ്; 13 കൊവിഡ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 17,921 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 113 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,652 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കില്‍ പറയുന്നു.

ഇന്നലെ 17,921 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,62,707 ആയി ഉയര്‍ന്നു. ഇതില്‍ 10920046 പേര്‍ രോഗമുക്തി നേടി.

1,84,598 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുളളത്. ഇതുവരെ 1,58,063 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version