ഗിര്‍ വനത്തില്‍ പെണ്‍ സിംഹത്തെ ഉപദ്രവിച്ചു; വിനോദ സഞ്ചാരികള്‍ അടക്കം ഏഴ് പേര്‍ക്ക് തടവ് ശിക്ഷ; പിഴ അടയ്ക്കാനും ഉത്തരവ്

Gir forest | Bignewslive

അഹമ്മദാബാദ്: ഗുജറാത്തില്‍ ഗിര്‍ വനത്തിലെ പെണ്‍ സിംഹത്തിനെ ഉപദ്രവിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്ക് തടവ് ശിക്ഷ. മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഗിര്‍ സോംനാഥ് ജില്ലയിലെ കോടതിയുടേതാണ് ഉത്തരവ്.

സംഭവത്തില്‍, ആറ് പേര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും ഒരാള്‍ക്ക് ഒരു വര്‍ഷത്തെ ശിക്ഷയുമാണ് വധിച്ചത്. വന്യജീവി സംരക്ഷണ നിയമം വകുപ്പ് 2 (16 ബി), വകുപ്പ് 9, വകുപ്പ് 27 എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തടവിന് പുറമേ പ്രതികള്‍ 10,000 രൂപവീതം പിഴ അടയ്ക്കാനും ലയണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് 35,000 രൂപ അടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോഴിയെ കാണിച്ച് സിംഹത്തെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ശേഷമാണ്, 2018 മെയ് മാസത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

Exit mobile version