കീറിയതു പോലുള്ള ഡിസൈനുകള്‍, അമേരിക്കന്‍ വസ്ത്രധാരണത്തെ കടന്നാക്രമിച്ച് കങ്കണ; പഴയകാല ‘മോഡേണ്‍’ കങ്കണയെ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയുടെ മറുപടി

Kangana Ranaut | Bignewslive

അമേരിക്കന്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച ബോളിവുഡ് താരം കങ്കണ റണാവത്തിന് മറുപടിയുമായി സോഷ്യല്‍മീഡിയ. പഴയകാല മോഡേണ്‍ വസ്ത്രത്തില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രം പൊക്കിയാണ് സോഷ്യല്‍മീഡിയ മറുപടിയുമായി രംഗത്തെത്തിയത്.

”പണ്ടുകാലത്തെ സ്ത്രീകള്‍ അവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കൈവിടാതെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കീറിയ ഡിസൈനിലുള്ള അമേരിക്കന്‍ ജീന്‍സും റാഗ്സും ധരിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ വിപണിയെയാണ്” താരം കുറിച്ചു.

1885 ലെ ഒരു ചിത്രം പങ്കുവച്ചായിരുന്നു കങ്കണ അമേരിക്കന്‍ വസ്ത്രത്തെ വിമര്‍ശിച്ചത്. ഇന്ത്യ, ജപ്പാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ ഡോക്ടര്‍മാരുടെ ചിത്രമാണിത്. മൂവരും ധരിച്ചിരിക്കുന്നത് അവരുടെ പരമ്പരാഗത വസ്ത്രമാണെന്നതാണ് കങ്കണയെ അഭിമാനം കൊള്ളിക്കുന്നത്. തുടര്‍ന്നായിരുന്നു പുതിയ തലമുറയ്ക്ക് നേരെയുള്ള വിമര്‍ശനവുമായി രംഗത്തെത്തിയത്.

ട്വീറ്റ് വൈറലായതോടെയാണ് പഴയകാല ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ മറുപടിയുമായി രംഗത്തെത്തിയത്. വിദേശ ബ്രാന്‍ഡുകളുടെ ലക്ഷക്കണക്കിന് വിലയുള്ള വസ്ത്രങ്ങളും ചെരിപ്പുകളും ബാഗുകളും ഉപയോഗിക്കുന്ന കങ്കണ തന്നെ സംസ്‌കാരം പഠിപ്പിക്കണമെന്നും അത് വളരെ നല്ല കാര്യമാണെന്നും പലരും പരിഹാസ രൂപേണ വിമര്‍ശിച്ചു.

Exit mobile version