ഇന്ധനവില വര്‍ധനവില്‍ കേന്ദ്രം ധര്‍മ്മ സങ്കടത്തിലാണ്; നിര്‍മ്മലാ സീതാരാമന്‍ പറയുന്നു

Nirmala Sitharaman | Bignewslive

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ കേന്ദ്രം ധര്‍മ്മ സങ്കടത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ധനമന്ത്രി പറഞ്ഞത്.

ഇന്ധന വില ഉയരുന്നത് സാധാരണക്കാര്‍ക്ക് ദുരിതമാണെന്നും അതേസമയം പ്രശ്നം പരിഹരിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്തണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രിയുടെ വാക്കുകള്‍;

‘കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയില്‍ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. ഇത് സെസ് മാത്രമല്ല. കേന്ദ്രത്തിന്റെ എക്സൈസ് നികുതി, പിന്നെ സംസ്ഥാനങ്ങളുടെ വാറ്റ് നികുതി. സര്‍ക്കാറുകളുടെ പ്രധാന വരുമാനമാണിതെന്ന വസ്തുത മറച്ചുവെക്കുന്നില്ല. എന്റെ കാര്യം മാത്രമല്ല, നിങ്ങള്‍ സംസ്ഥാനങ്ങളോട് അന്വേഷിക്കൂ, പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്തുകയാണ് മാര്‍ഗം. രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ധന വില വര്‍ധന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയാകില്ല.

Exit mobile version