തമിഴ്താരം തലയുടെ ആരാധകന്‍ പ്രകാശ് തൂങ്ങിമരിച്ച നിലയില്‍!

Thala Ajith | Bignewslive

ചെന്നൈ: തമിഴ്‌നടന്‍ അജിത്തിന്റെ ആരാധകനെന്ന നിലയില്‍ പ്രശസ്തി നേടിയ പ്രകാശിനെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പോലീസ് അറിയിക്കുന്നു.

അജിത്തിന്റെ പേരും സിനിമയിലെ സംഭഷണങ്ങളും പ്രകാശ് ശരീരമാസകലം പച്ചകുത്തിയിരുന്നു. ഇത് ഏതാനും നാളുകള്‍ക്ക് മുമ്പ് പ്രകാശ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും വൈറല്‍ ആകുകയും ചെയ്തിരുന്നു. പിന്നാലെ ഏതാനും ടെലിവിഷന്‍ പരിപാടികളിലും പ്രകാശ് അതിഥിയായി എത്തിയിരുന്നു. പിന്നാലെയാണ് അപ്രതീക്ഷിത മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രകാശിന്റെ മരണത്തില്‍ അജിത്ത് ആരാധകര്‍ അനുശോചനം രേഖപ്പെടുത്തി.

Exit mobile version