രാമക്ഷേത്രത്തിനായി വെള്ളി കല്ല് സംഭാവന ചെയ്ത് അംബേദ്കര്‍ മഹാസഭാ ട്രസ്റ്റ്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി വെള്ളി കല്ല് സംഭാവന ചെയ്ത് അംബേദ്കര്‍ മഹാസഭാ ട്രസ്റ്റ്. അംബേദ്കര്‍ മഹാസഭാ ട്രസ്റ്റിന് വേണ്ടി അദ്ധ്യക്ഷന്‍ ഡോ. ലാല്‍ജി പ്രസാദ് നിര്‍മ്മല്‍ ആണ് കല്ല് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്.

ട്രസ്റ്റിന് വെള്ളികൊണ്ടുള്ള കല്ല് സംഭാവന ചെയ്ത വിവരം ഡോ.ലാല്‍ജി പ്രസാദ് നിര്‍മ്മലാണ് അറിയിച്ചത്. ദളിതരുടെ വിശ്വാസ കേന്ദ്രം ഭഗവാന്‍ ശ്രീരാമനാണെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറുന്നത്.

14 വര്‍ഷത്തെ വനവാസ കാലത്ത് ശ്രീരാമനൊപ്പം എന്നും വനവാസികള്‍ ഉണ്ടായിരുന്നു. ഭഗവാനായി അയോദ്ധ്യയില്‍ വലിയ ക്ഷേത്രം പണിയണമെന്നാണ് തങ്ങളുടെയും ആവശ്യമെന്നും നിര്‍മ്മല്‍ പറഞ്ഞു. അംബേദ്കര്‍ മഹാസഭാ ട്രസ്റ്റിന്റെ സംഭാവന സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നതായി രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനില്‍ മിശ്ര പ്രതികരിച്ചു.

ക്ഷേത്ര നിര്‍മ്മാണത്തിന് ധനസമാഹരണം നടത്തുന്നതിനായി ആരംഭിച്ച രാം മന്ദിര്‍ നിധി സമര്‍പ്പണിലേക്ക് ഇതുവരെ 1500 കോടി രൂപ ലഭിച്ചിട്ടുണ്ട്.

Exit mobile version