അര്‍ധരാത്രി വരെ വിശ്രമമില്ലാതെ ജോലി, വെളുപ്പിന് കുഞ്ഞിന് ജന്മം നല്‍കി; മേയര്‍ ഡോ. സോമ്യ ഗുജാറിന് അഭിനന്ദന പ്രവാഹം

Jaipur mayor | Bignewslive

അര്‍ധരാത്രി വരെ വിശ്രമമില്ലാതെ ജോലി ചെയ്ത് വെളുപ്പിന് കുഞ്ഞിന് ജന്മം നല്‍കിയ മേയര്‍ ഡോ. സോമ്യ ഗുജാര്‍ ആണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. അര്‍ധരാത്രി വരെ ഓഫീസ് ജോലികളിലെ തിരക്കിലായിരുന്നു മേയര്‍ ഡോ.സോമ്യ.

കൊറോണ കാലമായതിനാല്‍ വിശ്രമം പോലും വേണ്ടെന്ന് വച്ച് ജോലിത്തിരക്കുകളില്‍ ഏര്‍പ്പെടുകയും നിറവയറുമായി ജോലിയില്‍ മുഴുകിയ സോമ്യയ്ക്ക് നിറകൈയ്യടികളാണ് ലഭിക്കുന്നത്. ബുധനാഴ്ച രാത്രി ഓഫീസ് ജോലികളുടെ തിരക്കു കഴിഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സോമ്യ കുഞ്ഞിന് ജന്മം നല്‍കിയത്. രാത്രി പന്ത്രണ്ടരയോടെ ആശുപത്രിയില്‍ അഡ്മിറ്റായ മേയര്‍ പുലര്‍ച്ചെ 5.14നാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

‘ദൈവാനുഗ്രഹത്തില്‍ 5.14ന് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞും ഞാനും സുഖമായിരിക്കുന്നു’. പ്രസവ വിവരം മേയര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിരവധി ആളുകള്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. അടിയന്തിരഘട്ടത്തില്‍ പോലും അവധിയെടുക്കാതെ കൃത്യനിര്‍വഹണം നടത്തിയ സോമ്യ മാതൃക കൂടിയാണെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നു.

Exit mobile version