തുടരുന്ന പ്രതികാര നടപടി; ഡോ. കഫീല്‍ ഖാനെ സ്ഥിരം കുറ്റവാളിപ്പട്ടികയില്‍ ചേര്‍ത്ത് യുപി പോലീസ്

Dr Kafeel Khan | Bignewslive

ഗൊരഖ്പൂര്‍: ശിശുരോഗവിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെതിരെ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രതികാര നടപടി തുടരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള 81 പേരുടെ പട്ടികയിലാണ് ഡോ. കഫീല്‍ ഖാന്റെ പേര് ചേര്‍ത്ത് പ്രതികാര നടപടി പോലീസ് കൈകൊണ്ടിരിക്കുന്നത്. പട്ടികയില്‍ പേര് ചേര്‍ത്തതിന് പിന്നാലെ പ്രതികരണവുമായി ഡോ. കഫീല്‍ ഖാന്‍ തന്നെ രംഗത്തെത്തി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് കഫീല്‍ഖാനെ പൊലീസ് ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്നും ആ വിവരം വെള്ളിയാഴ്ചയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും കഫീല്‍ഖാന്റെ സഹോദരന്‍ സംഭവത്തില്‍ പ്രതികരിച്ചു.

കഫീല്‍ ഖാന്റെ പ്രതികരണം;

‘യുപി സര്‍ക്കാര്‍ എന്നെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. അവര്‍ എന്നെ ജീവിതകാലം മുഴുവന്‍ നിരീക്ഷിക്കുമെന്നാണ് പറയുന്നത്. 24 മണിക്കൂറും എന്നെ നിരീക്ഷിക്കാനായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഇനി വരുന്ന വ്യാജകേസുകളില്‍ നിന്നെങ്കിലും എന്നെ രക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞാല്‍ മതിയായിരുന്നു,’

Exit mobile version