‘എതിര്‍ക്കുന്ന ഇരയെ പിടിച്ച് വെച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ല’ വിചിത്ര നീരീക്ഷണത്തോടെ പ്രതിയെ കുറ്റവിമുക്തനാക്കി! തുടരുന്ന കോടതി വിധികള്‍

single man | Bignewslive

നാഗ്പൂര്‍: കഴിഞ്ഞ ദിവസങ്ങളിലാണ് ബോംബെ ഹൈക്കോടതിയുടെ വിവാദ വിധികള്‍ രാജ്യം കേട്ടത്. പിന്നാലെ അതിലും വിചിത്രപരമായ ഒരു വിധി പ്രസ്താവിച്ച് പീഡനകേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടേതാണ് വിചിത്ര വിധി.

എതിര്‍ക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് പുഷ്പ ഗനേഡിവാല പ്രതിയെ കുറ്റവിമുക്തനാക്കിയത്. ഒരാള്‍ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്നും ഇവര്‍ നിരീക്ഷണത്തില്‍ പറയുന്നു.

കേസിലെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇരയ്ക്ക് അനുകൂലമല്ലെന്നും പുഷ്പ ഗനേഡിവാല പറയുന്നു. യാവത്മാള്‍ സ്വദേശിയായ 26കാരനെതിരായ കേസിലാണ് കോടതിയുടെ തീരുമാനം. 2013 ജൂലൈ 26ന് മാത്രമാണ് കുട്ടിയുടെ അമ്മ അയല്‍ക്കാരനെതിരെ കേസ് ഫയല്‍ ചെയ്തത്. തന്റെ മകള്‍ക്ക് 15 വയസ് പ്രായമുള്ള സമയത്താണ് കുറ്റകൃത്യം നടന്നത് എന്നായിരുന്നു ഇരയുടെ അമ്മയുടെ പരാതി. ഈ കേസിലാണ് വിചിത്ര നിരീക്ഷണവും വിധിയും.

Exit mobile version