ശബരിമലയിലെ യുവതി പ്രവേശനം നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല; ഒരു വര്‍ഷം സമയമെടുക്കും; നിരീക്ഷണ സമിതി

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. ശബരിമലയില്‍ യുവതികള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരു വര്‍ഷം എങ്കിലും വേണ്ടി വരുമെന്ന് സമിതി വ്യക്തമാക്കി.

പ്രളയത്തില്‍ പമ്പയ്ക്കുണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ സമയമെടുക്കും. പമ്പ മുതല്‍ സന്നിധാനം വരെ പോലീസ് സുരക്ഷ ഒരുക്കണം. സ്ത്രീകള്‍ക്കായി പ്രത്യേക ശൗചാലയങ്ങളും നിര്‍മ്മിക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ കാരണം ശബരിമലയിലെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടതുണ്ടെന്നും സമിതി കോടതിയെ അറിയിച്ചു.

Exit mobile version