സംസ്ഥാനത്തെ ബിജെപിയ്ക്ക് വന്‍ തിരിച്ചടി..! ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സൗജന്യ യാത്ര ഒരുക്കും; നിലപാട് വ്യക്തമാക്കി തെലങ്കാന ബിജെപി

ഹൈദരാബാദ്: ശബരിമല വിഷയത്തില്‍ ബിജെപി കോടതി വിധിയെ എതിര്‍ത്ത് സമരത്തിനിറങ്ങിയപ്പോള്‍ തെലങ്കാനയില്‍ ബിജെപി തങ്ങളുടെ നിലപാട് തുറന്നടിച്ചിരിക്കുന്നു. ആവശ്യക്കാരായ എല്ലാവരെയും സൗജന്യമായി ശബരിമലയില്‍ എത്തിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

അധികാരത്തിലെത്തിയാല്‍ എല്ലാ ഭക്തര്‍ക്കും സൗജന്യയാത്ര ഒരുക്കുമെന്ന് അവരുടെ പ്രകടനപത്രികയിലാണ് വാഗ്ദാനം ചെയ്യുക. പ്രകടന പത്രിക കമ്മിറ്റി ചെയര്‍മാന്‍ എന്‍വിഎസ്എസ് പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്.രാഷ്ട്രീയ മുതലെടുപ്പിനായി കേരളത്തില്‍ സ്ത്രീ പ്രവേശനത്തെ സംഘപരിവാര്‍ എതിര്‍ക്കുന്നതിനിടയിലാണ് ഇതിനു വിപരീതമായ നിലപാടുമായി തെലങ്കാന ബിജെപി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സൗജന്യയാത്രയില്‍നിന്ന് ഒഴിവാക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നില്ല അതിനാല്‍ പോകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യയാത്രക്കുള്ള സൗകര്യമൊരുക്കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്

Exit mobile version