‘എനിക്കുറപ്പുണ്ട് ഭാവിയില്‍ രാഹുല്‍ ഭായിയായിരിക്കും ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നത്’; നവ്ജ്യോത് സിംഗ് സിദ്ധു

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സിദ്ധുവിന്റ പ്രതികരണം.

ലുധിയാന: വരും നാളുകളില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നത് രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി നവ്ജ്യോത് സിംഗ് സിദ്ധു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സിദ്ധുവിന്റ പ്രതികരണം.

‘എനിക്കുറപ്പുണ്ട് ഭാവിയില്‍ രാഹുല്‍ ഭായിയായിരിക്കും ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നത്.’

അതേസമയം, രാജസ്ഥാനിലേയും ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലെയും വിജയത്തില്‍ പൂര്‍ണ്ണതൃപ്തിയില്ലെന്നും സിദ്ധു പറഞ്ഞു. രാഹുല്‍ ഗാന്ധി രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടേയും പാവപ്പെട്ടവരുടേയും ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version