15-ാം വയസില്‍ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭം ധരിക്കാം, പിന്നെന്തിന് വിവാഹപ്രായം 21ലേയ്ക്ക് ഉയര്‍ത്തുന്നത് എന്തിന്..? ചോദ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ, വിവാദം

Marriage india | Bignewslive

ഭോപ്പാല്‍: പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ. സജ്ജന്‍ സിങ് വര്‍മയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് 15-ാം വയസ്സില്‍ പ്രത്യുല്‍പാദനശേഷി ഉണ്ടെന്നിരിക്കെ വിവാഹപ്രായം എന്തിന് 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്തണമെന്നാണ് എംഎല്‍എയുടെ വിവാദ ചോദ്യം.

15ാമത്തെ വയസ്സില്‍ പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കാന്‍ അനുയോജ്യരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളുണ്ടെന്നും 18 വയസ്സാകുന്നതോടെ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ കഴിയണമെന്നും സജ്ജന്‍ കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രിയായ സജ്ജന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ അടുത്ത അനുയായി കൂടിയാണ്. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പ്രസ്താവനയില്‍ രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ് എംഎല്‍എയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Exit mobile version