വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു, അറസ്റ്റ് ചെയ്യണം; പിതാവിനെതിരെ പരാതിയുമായി രണ്ടാം ക്ലാസുകാരി! തനിക്കെതിരെ ആണെങ്കിലും ധൈര്യം കാണിച്ച മകളില്‍ അഭിമാനം കൊള്ളുന്നുവെന്ന് പിതാവ്

താന്‍ വളര്‍ന്ന് വരികയാണ്. തുറസ്സായ പ്രദേശത്ത് പോകുന്നതിന് നാണക്കേട് തോന്നുന്നു

ചെന്നൈ: പിതാവ് വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന് കാണിച്ച് പിതാവിനെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി രണ്ടാം ക്ലാസുകാരി. തമിഴ്നാട് ചെന്നൈ അമ്പൂരിലുള്ള ഇ ഹനീഫ സാറാ എന്ന രണ്ടാം ക്ലാസുകാരിയാണ് പിതാവിനെതിരെ പരാതി ഏവരെയും അമ്പരപ്പിച്ചത്. തനിക്കെതിരെ ആണെങ്കിലും ചെറുപ്രായത്തില്‍ തന്നെ ധൈര്യം പ്രകടമാക്കിയ തന്റെ മകളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പിതാവ് പറയുന്നു.

‘രണ്ട് വര്‍ഷമായി വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കാമെന്ന് അച്ഛന്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍, ഈ ദിവസം വരെ വാക്ക് പാലിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. താന്‍ വളര്‍ന്ന് വരികയാണ്. തുറസ്സായ പ്രദേശത്ത് പോകുന്നതിന് നാണക്കേട് തോനുന്നുവെന്നും അതിനാലാണ് അച്ഛനെതിരെ പരാതി നല്‍കിയത്’ ഹനീറ പറഞ്ഞു. എല്‍കെജിയില്‍ ഒന്നാം റാങ്ക് കിട്ടിയാല്‍ കക്കൂസ് നിര്‍മ്മിക്കാമെന്നായിരുന്നു ആദ്യ വാഗ്ദാനം.

ഇപ്പോള്‍ കുട്ടി രണ്ടാം ക്ലാസില്‍ എത്തിയിരിക്കുന്നു ഇതുവരെ എല്ലാ ക്ലാസുകളിലും ഒന്നാം റാങ്ക് കാരി തന്നെ എന്നാല്‍ ഇതുവരെ കക്കൂസ് നിര്‍മ്മാണം നടത്തിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. വഞ്ചാനാ കുറ്റത്തിനാണ് കുട്ടി പരാതി നല്‍കിയിരിക്കുന്നത് അതില്‍ പിതാവിനെ അറസ്റ്റ് ചെയ്യണമെന്നോ എഴുതി നല്‍കണമെന്നുമാണ് ആവശ്യം. ചെന്നൈ അമ്പൂര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് സാറാ പരാതിയുമായി എത്തിയത്.

കുട്ടി ഇതുവരെ കരസ്ഥമാക്കിയ 20 മെഡലുകളും സര്‍ട്ടിഫിക്കറ്റുകളുമായാണ് പരാതി നല്‍കാനെത്തിയതെന്ന് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എ വളര്‍മതി പറഞ്ഞത്. അവള്‍ തങ്ങളോട് തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ശുചിത്വ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുകയും അവരോട് കുട്ടിയുടെ കുടുംബത്തിനെ കക്കൂസ് നിര്‍മ്മിക്കാന്‍ സഹായിക്കാന്‍ അറിയിക്കുകയും ചെയ്തു. സാറയുടെ അച്ഛന്‍ ഇസാനുള്ളയോടെ വൈകിട്ട് 3.30ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.

Exit mobile version