‘മോഡി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി…! തെരഞ്ഞെടുപ്പ് ഫലം ക്രൂരതക്കെതിരെയുള്ള ജനങ്ങളുടെ വിജയമാണ്’; മമത ബാനര്‍ജി

കൊല്‍ക്കത്ത: മോഡി സര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി. മോഡി സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യനിര ഇതിനകം രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ബിജെപിക്കെതിരായി വോട്ട് ചെയ്തു. ഇത് ജനങ്ങളുടെ വിധിയാണ്, ജനങ്ങളുടെ വിജയമാണ്. അനീതിക്കെതിരെ, ക്രൂരതക്കെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണിത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ന്യൂനപക്ഷത്തിനും നീതി നിഷേധിച്ചതിനെതിരെയുള്ള വിധിയെഴുത്താണിതെന്ന് മമത പറഞ്ഞു.

തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഒരിടത്തും ബിജെപി ഇല്ലെന്ന് തെളിയിക്കുന്നതാണ് സെമി ഫൈനല്‍ ഫലമെന്നും 2019ലെ ഫൈനലിന് മുന്നോടിയായി നടന്ന ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് ശരിക്കും മാന്‍ ഓഫ് ദ മാച്ച് എന്നും മമത പറഞ്ഞു. സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുമെങ്കിലും ബിജെപിക്കെതിരായി ഒരുമിച്ച് നില്‍ക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Exit mobile version